haiby

തൃപ്പൂണിത്തുറ: ഉദയംപേരൂർ ഗ്രാമപഞ്ചായത്ത് നടക്കാവ് ഭാഗത്ത് നിർമ്മിക്കുന്ന പൊതുശ്മശാനത്തിന്റെ നിർമ്മാണോദ്ഘാടനം ഹൈബി ഈഡൻ എം.പി നിർവഹിച്ചു. മുൻമന്ത്രി കെ.ബാബു, പഞ്ചായത്ത് പ്രസിഡന്റ് ജോൺ ജേക്കബ്, ബ്ലോക്ക് പ്രസിഡന്റ് ജയ സോമൻ, വൈസ് പ്രസിഡന്റ് ജയ കേശവദാസ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജയൻ കുന്നേൽ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി രാജൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ഇ.എസ്. ജയകുമാർ, വിനോദ് ചന്ദ്രൻ, തുളസി ദാസപ്പൻ, മെമ്പർമാരായ സി.പി. സുനിൽകുമാർ, പി.സി. ബിനേഷ്, സാജു പൊങ്ങലായി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.