ആലുവ: ബാങ്കുകളുടെ മോറട്ടോറിയം കാലാവധി നീട്ടണമെന്നും പലിശയും പിഴപ്പലിശയും പൂർണമായും ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് എൻ.സി.പി ആലുവ മണ്ഡലം കമ്മിറ്റി ആലുവ എസ്.ബി.ഐ ബാങ്കിന് മുമ്പിൽ സംഘടിപ്പിച്ച ധർണ സംസ്ഥാന നിർവാഹകസമിതി അംഗം മുരളി പുത്തൻവേലി ഉദ്ഘാടനം ചെയ്തു. മുൻ ബ്ലോക്ക് പ്രസിഡന്റ് രാജു തോമസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.എസ്. കൃഷ്ണകുമാർ മുഖ്യപ്രഭാഷണം നടത്തി. വനിതാ വിഭാഗം ജില്ലാ സെക്രട്ടറി നസീ ജബ്ബാർ, മോഹനൻ എന്നിവർ സംസാരിച്ചു.