കൊച്ചി: കേരള കർഷക തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്കുള്ള വിദ്യാഭ്യാസ ധനസഹായത്തിന് 30 വരെ അപേക്ഷിക്കാമെന്ന് ജില്ലാ എക്‌സിക്യുട്ടീവ് ഓഫീസർ അറിയിച്ചു. 2012- 13 വർഷങ്ങളിൽ അതിവർഷാനുകൂല്യ അപേക്ഷ നൽകിയിട്ടും ആനുകൂല്യം ലഭിക്കാത്തവർ, അപേക്ഷയുടെ കൈപ്പറ്റ് രസീത്, ബാങ്ക് പാസ്ബുക്ക്, ആധാർ കാർഡ് എന്നിവയുടെ പകർപ്പുകൾ ഓഫീസിൽ ഹാജരാക്കുകയോ agrilabourekm@gmail.com എന്ന ഇ മെയിലിൽ അയയ്ക്കുകയോ വേണം. 60 തികയാത്ത അംഗങ്ങൾക്ക് പിഴ കൂടാതെ കുടിശിക തീർക്കാൻ അവസരമുണ്ടെന്നും ഓഫീസർ അറിയിച്ചു. ഫോൺ : 9400908695, 0484 2631230.