കുറുപ്പംപടി : എസ്.എൻ.ഡി.പി യോഗം ചേരാനല്ലൂർ 866ാം നമ്പർ ശാഖയിലെ ഇടവൂർ അരക്കാലാംകുടി വിനോദ് സുധാകരന് നിർമ്മിച്ചു നൽകുന്ന ഗുരുഭവനത്തിന്റെ താക്കോൽ ദാനം ഇന്ന് രാവിലെ 8 നും 8.30 നും ഇടയിലുള്ള മുഹൂർത്തത്തിൽ നടക്കും. കുന്നത്തുനാട് എസ്.എൻ.ഡി.പി യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി ചെയർമാൻ കെ.ക. കർണൻ, കൺവീനർ സജിത് നാരായണൻ, കമ്മിറ്റി അംഗം എം.എ. രാജു, ഒക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രമ ബാബു, ശാഖ പ്രസിഡന്റ് മനോജ് കപ്രക്കാട്ട്, വൈസ് പ്രസിഡന്റ് കെ.എസ്. വിനീഷ് സെക്രട്ടറി രാജൻ തുടങ്ങിയവർ സംസാരിക്കും.