പട്ടിമറ്റം: കുന്നത്തുനാട് പഞ്ചായത്തിൽ ചെങ്ങര നോർത്ത് എട്ടാം വാർഡിൽ പുളിച്ചോട്ടി കുളത്തിനും, പതിനാറു റോഡുകൾക്കുമായി എം.ജി.എൻ.ആർ.ഇ.ജി.എസ് പദ്ധതിയിൽ അനുവദിച്ച എൺപതു ലക്ഷം രൂപയുടെ നിർമാണ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ.കെ പ്രഭാകരൻ നിർവഹിച്ചു. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഏ.പി കുഞ്ഞുമുഹമ്മദ് അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്തംഗം ഷൈജ അനിൽ, പഞ്ചായത്തംഗങ്ങളായ കെ.എം സലിം, കെ.എം.പരീത് പിള്ള, രാധാമണി ചന്ദ്രൻ, എ.ഡി.എസ്.പ്രസിഡന്റ് പ്രസന്ന വേണുഗോപാൽ, ഓവർസിയർ സാജിത സിദ്ദിഖ്, കെ.വി.വീരാകുട്ടി, ജനസേവ റെസിഡന്റസ് അസോസിയേഷൻ പ്രസിഡന്റ് പി.പി മൈതീൻ കുഞ്ഞ്, നവധാര വായനശാല പ്രസിഡന്റ് വി.എം ഷിഹാബ്, ബിജു മഠത്തിപ്പറമ്പിൽ, വി.ജി വാസുദേവൻ, കെ.എ അബ്ബാസ്, പ്രശാന്ത് പുളിക്കായത്, ടി.വി ബാബു രാജൻ തൊഴുത്തുങ്കൽ, എൽദോ കണ്ടനാലിൽ എസ്.എം.നവാസ്, ജോയ് കണ്ടനാലിൽ, രത്‌നാകരൻ ഇടമന, ബാബു കണ്ടനാലിൽ എന്നിവർ സംസാരിച്ചു.