കുറുപ്പംപടി: പുല്ലുവഴിയിലെ നാടക കലാകാരൻ മുരുകേശൻ പുല്ലുവഴിക്ക് പുല്ലുവഴി ജയകേരളം ഹയർസെക്കൻഡറി സ്‌കൂളിലെ 1978 എസ്.എസ്.എൽ.സി ബാച്ചിലെ സുഹൃത്തുക്കളുടെ കൈത്താങ്ങ്. പഴയ വീടിന്റെ മോശമായ ഭാഗങ്ങൾ എല്ലാം മാറ്റി പുനർനിർമ്മിച്ച് ഇപ്പോൾ പുതുമോടിയിലാണ് ഈ ഭവനം.പെരുമ്പാവൂർ എം.എൽ.എ അഡ്വ. എൽദോസ് കുന്നപ്പിള്ളി മുരുകേശനും കുടുംബത്തിനും പുതുക്കി നിർമ്മിച്ച വീടിന്റെ താക്കോൽ കൈമാറി.