ആലുവ: ജില്ലയിലെ പ്രധാന വാണിജ്യ കേന്ദ്രമായ ആലുവ മാർക്കറ്റിന്റെ പുനർനിർമ്മാണത്തിൽ നഗരസഭ കാണിക്കുന്ന അനാസ്ഥ അവസാനിപ്പിക്കണമെന്ന് എൽ.ജെ.ഡി നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ആറ് വർഷം മുമ്പ് ശിലാസ്ഥാപനം നടത്തിയെങ്കിലും പണി തുടങ്ങുന്നതിനുള്ള യാതൊരു നടപടിയും സ്വീകരിക്കാതെ കച്ചവടക്കാരെ വഞ്ചിക്കുകയാണ് നഗരസഭ ചെയ്തത്. പ്രസിഡന്റ് ജോണി മൂത്തേടൻ അദ്ധ്യക്ഷത വഹിച്ചു. എം.എ. ടോമി, കെ.എ. മായിൻകുട്ടി, എം.കെ. സുരേഷ്, ജോർജ് ജോസഫ്, കെ.കെ. മോഹനൻ എന്നിവർ സംസാരിച്ചു.