road
അമ്പലമുക്ക് - ചാലേപ്പള്ളി റോഡ് ജില്ലാ പഞ്ചായത്ത് മെമ്പർ അസ്ലഫ് പാറേക്കാടൻ ഉദ്ഘാടനം ചെയ്യുന്നു

ആലുവ: ജില്ലാ പഞ്ചായത്തിൽ നിന്നും 30 ലക്ഷവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിൽ നിന്നും 10 ലക്ഷം രൂപയും മുടക്കി നിർമ്മിച്ച അമ്പലമുക്ക് - ചാലേപ്പള്ളി റോഡ് ജില്ലാ പഞ്ചായത്ത് അംഗം അസ്ലഫ് പാറേക്കാടൻ ഉദ്ഘാടനം ചെയ്തു. എടത്തല പഞ്ചായത്ത് പ്രസിഡന്റ് സാജിത അബ്ബാസ് അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ റുക്കിയ റഷീദ്, മുൻ പഞ്ചായത്തംഗങ്ങളായ കെ.പി. അലി, ഒ.കെ. അലിക്കുഞ്ഞ്, മണി, എം.എച്ച്. സുധീർ, റസാഖ്, സഹദ്, ഷനൂസ് എന്നിവർ പങ്കെടുത്തു.