തൃപ്പൂണിത്തുറ; മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ നടക്കാവിലെ എസ്.ജി.എസ്.വൈ വിപണന കേന്ദ്രത്തിലെ നവീകരിച്ച ഹാൾ അഡ്വ. എം. സ്വരാജ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയ സോമൻ അദ്ധ്യക്ഷയായിരുന്നു. ജില്ലാപഞ്ചായത്ത് അംഗം എ. പി. സുഭാഷ്, പഞ്ചായത്ത് പ്രസിഡന്റ് ജോൺ ജേക്കബ്, ബ്ളോക്ക് പഞ്ചായത്ത് അംഗങ്ങളായ ഷാജി മാധവൻ, ഉഷ ധനപാലൻ, ജയൻ കുന്നേൽ, ഓമന പ്രകാശൻ എന്നിവർ സംസാരിച്ചു.