പറവൂർ: നഗരസഭയുടെ ഹെൽത്ത് വിഭാഗം ഹോട്ടലുകളിൽ നടത്തിയ പരിശോധനയിൽ വില്പനക്കായി സൂക്ഷിച്ചിരുന്ന പഴകിയ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്തു. ഫ്രിഡ്ജിലും ഫ്രീസറിലുമായി സൂക്ഷിച്ചിരുന്ന ഫ്രൈഡ് റൈസ്, ബീഫ്,ചിക്കൻ തുടങ്ങിയ പഴകിയ ഭക്ഷണ പദാർത്ഥങ്ങളാണ് പിടികൂടിയത്. ഇവ പീന്നീട് നഗരസഭക്ക് മുന്നിൽ പ്രദർശിപ്പിച്ച ശേഷം നശിപ്പിച്ചു. ഹെൽത്ത് വിഭാഗം ഉദ്യോഗസ്ഥരായ പി.പി. ബൈജു, ശ്യാംലാൽ, ധന്യ ഇളയിടം, ജയശ്രീ എന്നിവർ പരിശോധയ്ക്ക് നേതൃത്വം നൽകി. വരും ദിവസങ്ങളിൽ നഗരത്തിലെ ഹോട്ടലുകളിൽ കൂടുതൽ പരിശോധന നടത്തുമെന്ന് നഗരസഭാ ചെയർമാൻ പ്രദീപ് തോപ്പിൽ പറഞ്ഞു.