പറവൂർ: പറവൂർ താലൂക്ക് ആശുപത്രിയിലെ പ്രസവ വാർഡും പോസ്റ്റ് ഡെലിവറി വാർഡും താത്കാലികമായി അടച്ചു. കഴിഞ്ഞ ദിവസം പ്രസവിച്ച ചെറായി സ്വദേശിനിക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണിത്. കൊവിഡ് സ്ഥിരീകരിച്ച അമ്മയേയും കുഞ്ഞിനേയും കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കൊവിഡ് പ്രോട്ടോകോൾ പ്രകാരമുള്ള നടപടികൾക്കു ശേഷം മാത്രമെ പ്രസവവാർഡ് പ്രവർത്തിക്കുകയൊള്ളുെയെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു.