കാലടി: സി.പി.എം അങ്കമാലി ഏരിയാ കമ്മിറ്റിയംഗവും വിവിധ ട്രേഡ് യൂണിയനുകളുടെ നേതാവായിരുന്ന എം ജെ ഡേവീസിന്റെ രണ്ടാം ചരമ വാർഷിക ദിനാചരണവും സ്മാരക ഹാളിന്റെ ഉദ്ഘാടനവും നടത്തി.ചന്ദ്രപ്പുരയിൽ ലോക്കൽ കമ്മിറ്റി ഓഫീസിൽ പണികഴിപ്പിച്ചിട്ടുള്ള സ്മാരക ഹാളിന്റെ ഉദ്ഘാടനം സി.പി.എം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ നിർവഹിച്ചു. ഫോട്ടോ അനാഛാദനം സംസ്ഥാന വനിതാ കമ്മിഷൻ അദ്ധ്യക്ഷ എം സി ജോസഫൈൻ നിർവഹിച്ചു.ബിബിൻ വർഗീസ് അദ്ധ്യക്ഷനായി. പഞ്ചായത്ത് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ജില്ലാ സെക്രട്ടേറിയറ്റംഗം എം പി പത്രോസ് ഉദ്ഘാടനം ചെയ്തു. ഹാളിന്റെ നിർമ്മാണം യഥാസമയം പൂർത്തീകരിച്ച് കൈമാറിയ തൊഴിലാളികളെ ജില്ലാ കമ്മിറ്റിയംഗം പി ജെ വർഗീസ് ആദരിച്ചു.