kunjithi-scb-
കുഞ്ഞിത്തൈ കാർഷികദീപം കൃഷി ഗ്രൂപ്പ് നടത്തിയ ജൈവ കൃഷിയുടെ വിളവെടുപ്പ് ടി.കെ. ബാബു നിർവഹിക്കുന്നു

പറവൂർ: കുഞ്ഞിത്തൈ കാർഷികദീപം കൃഷി ഗ്രൂപ്പ് നടത്തിയ ജൈവ കൃഷിയുടെ വിളവെടുപ്പ് കുഞ്ഞിത്തൈ സഹകരണ ബാങ്ക് പ്രസിജന്റ് ടി.കെ. ബാബു നിർവഹിച്ചു. ബാങ്ക് വൈസ് പ്രസിഡന്റ് ജോർജ്ജ് തച്ചിലകത്ത്, എ.എസ്. രാഗേഷ്, ശ്യാംലാൽ പടന്നയിൽ, ലെനിൻ കലാധരൻ, ബാങ്ക് സെക്രട്ടറി ടി.എൻ. ലസിത, കൃഷി അസിസ്റ്റന്റ് എസ്.കെ. ഷിനു ഗ്രൂപ്പ് ലീഡർ ശോഭ ദിലീപ് തുടങ്ങിയവർ പങ്കെടുത്തു. കുഞ്ഞിത്തൈ സഹകരണ ബാങ്കിന്റെ സഹകരണത്തോടെ വടക്കേക്കര കൃഷി ഭവന്റെ മേൽനോട്ടത്തിലാണ് കൃഷിയിറക്കിയത്.