കാലടി: തിരുവനന്തപുരം വിമാനത്താവളവും ബി.പി.സി യിലും തുടങ്ങിയ സ്ഥാപനങ്ങൾ സ്വകാര്യവത്കരിക്കുന്നതിനെതിരെ എഫ്.എസ്.ഇ.ടി.ഒ പ്രതിഷേധിച്ചു. കാലടി മിനി സിവിൽ സ്റ്റേഷന് മുൻപിൽ നടന്ന ധർണ എഫ്.എസ്.ഇ.ടി.ഒ ആലുവ മേഖല സെക്രട്ടറി എസ് എ മുസ്തഫ കമാൽ ഉദ്ഘാടനം ചെയതു. കൺവീനർ കെ എ കൃഷ്ണകുമാർ അദ്ധ്യക്ഷനായി. സി പി സന്ദീപ് കുമാർ , പി കെ യശ്പാൽ കുമാർ എന്നിവർ പങ്കെടുത്തു.