കൊച്ചി: കേരളത്തിലോടുന്ന മൂന്ന് സ്പെഷ്യൽ ട്രെയിനുകൾ നിർത്തലാക്കരുതെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും കേന്ദമന്ത്രി പിയൂഷ് ഗോയലിനും ഹൈബി ഈഡൻ എം.പി നിവേദനം നൽകി. ട്രെയിൻ സർവീസുകൾ ഭാഗികമായി പുന:സ്ഥാപിച്ചപ്പോൾ കേരളത്തിന് അനുവദിച്ചതാണ് തിരുവനന്തപുരം- കണ്ണൂർ ജനശതാബ്ദി, തിരുവനന്തപുരം - കോഴിക്കാേട് ജനശതാബ്ദി, തിരുവനന്തപുരം - എറണാകുളം വേണാട് സർവീസുകൾ. യാത്രക്കാർ കുറവാണെന്ന് കാരണം പറഞ്ഞാണ് റെയിൽവേ മന്ത്രാലയം ട്രെയിനുകൾ നിറുത്തലാക്കാൻ തീരുമാനിച്ചത്.