മൂവാറ്റുപുഴ: മഞ്ഞള്ളൂർ പഞ്ചായത്തിൽ കൊവിഡ് ബാധിച്ച് മരിച്ച വ്യാപാരിയുടെ കുടുംബത്തിലെ മൂന്നുപേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. മഞ്ഞള്ളൂർ പ‌ഞ്ചായത്തിലെ വേങ്ങച്ചുവട് കവലയിൽ വ്യാപാരം നടത്തിയിരുന്ന കദളിക്കാട് മടിപാറയിൽ മാത്യു ( മാത്തച്ചൻ 66) കഴിഞ്ഞ ദിവസം കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. ഇയാളുടെ ഒരു മകനും രണ്ട് കുട്ടികൾക്കുമാണ് ഇപ്പോൾ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. മാത്യുവിന്റെ ഭാര്യക്കും മകൾക്കും കൈകുഞ്ഞിനും നേരത്തേ തന്നെ രോഗം സ്ഥിരീകരിച്ചിരുന്നു. മഞ്ഞള്ളൂർ പ‌ഞ്ചായത്തിലെ ഒരു ക്ഷേത്ര ജീവനക്കാരനും പിതാവിനും കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചിരുന്നു. തുടർന്ന് അമുനശീകരണം നടത്തി ക്ഷേത്രവും പരിസരവും ശുചീകരിക്കുകയും തുടർന്ന് ഇവിടെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തു. സമീപ പഞ്ചായത്തായ മണക്കാണ് ഇവരുടെ താമസം