പെരുമ്പാവൂർ: ലയൺസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടപ്പാക്കി വരുന്ന സാമൂഹ്യജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി സൗജന്യ ഡയാലിസിസ് കൂപ്പണുകളുടെ വിതരണോദ്ഘാടനം പ്രസിഡന്റ് ടി പി സജി, സെക്രട്ടറി ഏലിയാസ് മാത്യു,ട്രഷറർ എം ഐ വർഗീസ് എന്നിവർ ചേർന്ന് അല്ലപ്ര കൊയ്‌നോണിയയിൽ ബിഷപ്പ് മാത്യൂസ് മാർ അപ്രേമിന് നൽകി നിർവഹിച്ചു. ലയൺസ് ക്ലബ് അംഗങ്ങളായ എം. മാത്യൂസ്,ഡോ.ജോൺ ജോസഫ് എന്നിവർ പങ്കെടുത്തു.