പെരുമ്പാവൂർ: ഒക്കൽ സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ ആരംഭിച്ച സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി രൂപീകരിച്ച പഴം പച്ചക്കറി സ്വാശ്രയ ഗ്രൂപ്പുകൾക്കും, അംഗങ്ങൾക്കും പച്ചക്കറി തൈകൾ വിതരണം ചെയ്തു. തൈ വിതരണത്തിന്റെ ഉദ്ഘാടനം ബാങ്ക് ഭരണ സമിതി അംഗവും റിട്ട. ജോയിന്റ് രജിസ്ട്രാറുമായ പി.ബി. ഉണ്ണികൃഷ്ണൻ നിർവഹിച്ചു. ബുക്ക് ചെയ്യുന്നതനുസരിച്ച് ബാങ്കിന്റെ മുന്നിലുള്ള കൗണ്ടറിൽ നിന്നും തൈകൾ ലഭ്യമാകും. വൈസ് പ്രസിഡന്റ് കെ.പി. ലാലു, ഭരണസമിതി അംഗങ്ങളായ കെ.ഡി. ഷാജി, റ്റി.പി. ഷിബു, സെക്രട്ടറി ടി.എസ്. അഞ്ചു എന്നിവർ പങ്കെടുത്തു.