പള്ളുരുത്തി: ഗവ. യു.പി സ്കൂൾ പുതിയ കെട്ടിടം 14 ന് രാവിലെ 10ന് മേയർ സൗമിനി ജെയിൻ ഉദ്ഘാടനം ചെയ്യും. ഡെപ്യൂട്ടി മേയർ കെ.ആർ. പ്രേമകുമാർ അദ്ധ്യക്ഷത വഹിക്കും. ഓഡിറ്റോറിയം എം. സ്വരാജ് എം.എൽ.എയും സ്മാർട്ട് ക്ലാസ് റൂം ജോൺ ഫെർണാണ്ടസ് എം.എൽ.എയും ഉദ്ഘാടനം ചെയ്യും. ഗ്രേസി ജോസഫ്, പ്രതിഭാ അൻസാരി, പി.എം. ഹാരിസ്, പൂർണിമ നാരായണൻ, ടി.കെ. ഷംസുദ്ദീൻ തുടങ്ങിയവർ സംബന്ധിക്കും. ഇതിനോടനുബന്ധിച്ച് ശീതീകരിച്ച അങ്കണവാടി, ഹോമിയോ ഡിസ്പെൻസറി എന്നിവയുടെ ഉദ്ഘാടനവും നടക്കും.