ആലുവ: നാണയം വിഴുങ്ങിയ മൂന്ന് വയസുകാരൻ പൃഥ്വിരാജിന് ചികിത്സ നിഷേധിച്ച ഡോക്ടർമാർക്കെതിരെ നടപടിയാവശ്യപ്പെട്ട് മാതാവ് നടത്തുന്ന അനിശ്ചിതകാലസമരം അവസാനിപ്പിക്കുന്നതിനായി സർക്കാർ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചുവെങ്കിലും സമരം അവസാനിപ്പിക്കില്ലെന്ന് പൃഥ്വിരാജ് നീതി ആക്ഷൻ കൗൺസിൽ കൺവീനർ സുനിൽ സി. കുട്ടപ്പൻ പറഞ്ഞു. തങ്ങൾ കൂടി നിർദേശിക്കുന്നവരെ ഉൾപ്പെടുത്തി മെഡിക്കൽ ബോർഡ് രൂപീകരിക്കണമെന്ന മുഖ്യആവശ്യം അംഗീകരിക്കുന്നതുവരെ സമരം തുടരും.
അതേസമയം ആലുവ ഡിവൈ.എസ്.പി ജി. വേണുവിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതിനെ തുടർന്ന് കേസ് ഫലയലുകൾ ഡിവൈ.എസ്.പി ഓഫീസിലേക്ക് കൈമാറിയതായി ബിനാനിപുരം സി.ഐ. സുനിൽകുമാർ പറഞ്ഞു.