കൊച്ചി: സാമൂഹിക അകലം പാലിച്ച് യാത്ര ചെയ്യാൻ പ്രകൃതി സംരക്ഷണ വാഹനമായ സൈക്കിളുകളാണ് ഉത്തമം എന്ന സന്ദേശവുമായി കൊവിഡ് മാനദണ്ഡം പാലിച്ചു കൊച്ചിയിൽ നിന്നും വാഗമണ്ണിലേക്ക് പെഡൽ ഫോഴ്‌സ് കൊച്ചി നടത്തിയ സൈക്കിൾ യാത്ര സമാപിച്ചു.

മാസ്‌കോ റ്റീ, ഹോളിഡേ വാഗമൺ, വ്രോട്ടിയ വാഗമൺ, കൊംമ്പാൻ സൈക്കിൾസ് ഇന്ത്യ, ഹിൽ പാലസ് ഹോട്ടൽ എന്നിവരുടെ സഹകരണത്തോടെ കൊച്ചിയിൽ നിന്നും തിങ്കളാഴ്ച്ച പുലർച്ചെ ആരംഭിച്ച സൈക്കിൾ യാത്ര സംഘത്തെ വൈകിട്ട് മലനാട് കോ ഓപ്പറേറ്റീവ് സർവ്വീസ് ബാങ്ക് പ്രസിഡന്റ് വി.ടി. തോമസ് വാഗമണ്ണിൽ സ്വീകരിച്ചു.

പെഡൽ ഫോഴ്‌സ് ഫൗണ്ടർ ആൻഡ് ചീഫ് കോഓർഡിനേറ്റർ ജോബി രാജു, സന്തോഷ് ജോസഫ്, ഷാജി പി രാജു, വിമൽരാജ് സക്കറിയ, കെ. ജെ മാർട്ടിൻ, കാർത്തിക്ക് എൻ. എസ്, ഗിരീഷ് ജി, ജിഷ്ണു സന്തോഷ് കുമാർ, അബ്ദുൾ റഹ്മാൻ, മുഹമ്മദ് ഇക്ബാൽ, പ്രവീൺ കുമാർ, എന്നിവരടങ്ങുന്ന 11 അംഗ സംഘമാണ് കനത്ത മഴയെയും പ്രതികൂല കാലാവസ്ഥയെയും അതിജീവിച്ച് സൈക്കിൾ യാത്ര വിജയകരമായി പൂർത്തിയാക്കിയത്.