govt-school-kogorpalli-
കൊങ്ങോർപ്പിള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നിർമ്മിച്ച മന്ദിരത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് വി.കെ. ഇബ്രാഹിംകുഞ്ഞ് എം.എൽ.എ ശിലാഫലകം അനാച്ഛാദനം ചെയ്യുന്നു

പറവൂർ: പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കൊങ്ങോർപ്പിള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നിർമ്മിച്ച മന്ദിരത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. കൊവിഡ് പ്രോട്ടോകോൾ പാലിച്ച് വിഡിയോ കോൺഫ്രൻസ് വഴിയാണ് ഉദ്ഘാടനം നിർവഹിച്ചത്. പതിനഞ്ച് കോടി രൂപ ചെലവിൽ മൂന്നു നിലകളിൽ 1844 മീറ്റർ സ്ക്വയർ വിസ്തീർണമുള്ള രണ്ട് മന്ദിരങ്ങളാണ് നിർമ്മിച്ചത്. പതിമൂന്ന് ക്ളാസ് മുറികൾ, പതിനെട്ട് ടെയ്ലറ്റുകൾ, ഓഫീസ് മുറി, അഞ്ച് ലാബുകൾ, ഒരു സിക്ക് റൂം, ഒരു ആർട്സ് റൂം, രണ്ട് സ്റ്രോർ റൂം എന്നിവയാണ് സജ്ജീകരിച്ചിട്ടുള്ളത്. ശിലാഫലകം അനാച്ഛാദനം വി.കെ. ഇബ്രിഹിംകുഞ്ഞ് എം.എൽ.എ നിർവഹിച്ചു. കെ. ശകുന്ദള, രാധമണി ജയ്സിംഗ്, എം.കെ. ബാബു, ഷീബ ജോസ്, ജാൻസി, പ്രിൻസിപ്പൽ കെ.ആർ. ഗിരിജ, ഹെഡ്മിസ്ട്രസ് സനൂജ എം. ഷംസു, പി.ടി.എ പ്രസിഡന്റ് ടി.യു. പ്രസാദ്, പി.വി. ഉണ്ണികൃഷ്ണൻ, നോബിൻ വിതയത്തിൽ, എം.എ. ജയിംസ് തുടങ്ങിയവർ പങ്കെടുത്തു.