തൃക്കാക്കര :കേരളത്തിൽ പിന്നാക്ക വിഭാഗത്തിലെ സത്രീകൾക്കെതിരെ നടക്കുന്ന പീഡനങ്ങൾക്ക് ഉത്തരവാദി സംസ്ഥാന സർക്കാരാണെന്ന് സാംബവർ സൊസൈറ്റി സംസ്ഥാന രക്ഷാധികാരി വെണ്ണിക്കുളം മാധവൻ പറഞ്ഞു. വാളയാർ ഉൾപെടെയുള്ള കേസുകളിൽ പ്രതികളെ രക്ഷിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഹിന്ദു ഐക്യവേദി എറണാകുളം ജില്ലാ സമിതി ആറൻമുളയിലും ഭരതന്നൂരും നടന്ന സ്ത്രീ പീഡനങ്ങൾക്കെതിരായി നടത്തിയ കളക്ട്രേറ്റ് ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ആറൻമുളയിലും ഭരതന്നൂരും പീഡനത്തിനിരയായ സത്രീകൾക്ക് മതിയായ നഷ്ട പരിഹാരവും സർക്കാർ ജോലിയും നൽകണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി ആർ .വി .ബാബു ആവശ്യപ്പെട്ടു സംഭവത്തിന്റെ ധാർമ്മീക ഉത്തരവാദിത്വം എറ്റെടുത്ത് ആരോഗ്യ മന്ത്രി രാജിവക്കണമെന്ന് അദ്ദേഹം പറഞ്ഞു. ധർണയിൽ ജില്ലാ അദ്ധ്യക്ഷൻ പി.കെ ചന്ദ്രശേഖരൻ അദ്ധ്യക്ഷത വഹിച്ചു.കെ.പി .എം .എസ് ജില്ലാ സെക്രട്ടറി അജയകുമാർ ,പ്രകാശൻ തുണ്ടത്തുകടവ്, ക്യാപ്റ്റൻ സുന്ദരം ,പി.സി ബാബു, കെ എ ശിവദാസ് ,രാജേഷ് ഗോപാലൻ എന്നിവർ സംസാരിച്ചു.