covid

കൊച്ചി: ജില്ലയിൽ ഇന്നലെ 276 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 275 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം.ഒരാൾ ബംഗളൂരുവിൽ നിന്ന് എത്തിയതാണ്. ഇന്നലെ 105 പേർ രോഗമുക്തി നേടി. 1267 പേരെക്കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 970 പേരെ ഒഴിവാക്കി.

 നിരീക്ഷണത്തിലുള്ളവർ: 19,636

 വീടുകളിൽ: 17,279

 കൊവിഡ് കെയർ സെന്റർ: 96

 ഹോട്ടലുകൾ: 2261

 കൊവിഡ് രോഗികൾ: 2728

 ലഭിക്കാനുള്ള പരിശോധനാഫലം: 691

 8 ആരോഗ്യ പ്രവർത്തകർക്ക് രോഗം

 രോഗികൾ കൂടുതലുള്ള സ്ഥലം

 മട്ടാഞ്ചേരി: 23

 രായമംഗലം: 17

 ഐ.എൻ.എസ് സഞ്ജീവനി: 15

 കളമശേരി: 13

 പായിപ്ര: 13

 എടത്തല: 09

 കുമ്പളം: 09

 എറണാകുളം: 08

 തൃക്കാക്കര: 08

 ചെല്ലാനം: 07

 ഫോർട്ടുകൊച്ചി: 06

 ചിറ്റാറ്റുകര: 06

 കരുമാല്ലൂർ: 05

 കോതമംഗലം: 05

 മരട്: 05

 മഞ്ഞള്ളൂർ: 04

 കുന്നുകര: 04

 ചേരാനെല്ലൂർ: 04

 നെല്ലിക്കുഴി: 04

 ഏരൂർ: 03

 കാഞ്ഞൂർ: 03

മട്ടാഞ്ചേരിയിൽ രോഗികൾ കൂടി

പള്ളുരുത്തി: പശ്ചിമകൊച്ചിയിൽ ഇന്നലെ 39 പേർക്ക് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു. മട്ടാഞ്ചേരിയിലാണ് സമ്പർക്ക രോഗികളുടെ എണ്ണം വളരെ കൂടുതൽ 23, ചെല്ലാനം - 7, ഫോർട്ട് കൊച്ചി- 6, പള്ളുരുത്തി - 1, ഇടക്കൊച്ചി - 1, പാണ്ടിക്കുടി - 1