anganavadi
പൊയ്ക്കാട്ടുശേരി അങ്കണവാടി കെട്ടിടത്തിന്റെ ഉദ്ഘാടനം മിനി എൽദോ നിർവഹിക്കുന്നു

നെടുമ്പാശേരി: ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി നെടുമ്പാശേരി പഞ്ചായത്തിലെ 19-ാം വാർഡിൽ പുതിയ അങ്കണവാടി കെട്ടിടം ഉദ്ഘാടനം ചെയ്തു. പൊയ്ക്കാട്ടുശേരിയിലെ അങ്കണവാടി കെട്ടിട നിർമ്മാണത്തിനുള്ള ഭൂമി സൗജന്യമായി നൽകിയ കുര്യാക്കോസ്,എൽസി ദമ്പതികളെ ഉപഹാരം നൽകി ആദരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് മിനി എൽദോ അങ്കണവാടി കെട്ടിടം ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ എൻ.വി. ബാബു അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ് പി.സി. സോമശേഖരൻ, വികസന കാര്യസ്ഥിരം സമിതി അദ്ധ്യക്ഷ അംബികാ പ്രകാശൻ, വിദ്യാഭ്യാസ ആരോഗ്യസ്ഥിരം സമിതി അദ്ധ്യക്ഷ ആനികുഞ്ഞുമോൻ, ബ്ലോക്ക് മെമ്പർ സംഗീത സുരേന്ദ്രൻ, പഞ്ചായത്ത് മെമ്പർ സി.പി. ഷാജി, സി.ഡി.പി.ഒ ഗായത്രി, ഐ.സി.ഡി.എസ് സൂപ്പർവൈസർ കെ.ഡി. സെൽവി, അങ്കണവാടി വർക്കർ ഓമന, സി.ഡി.എസ് പ്രസിഡന്റ് ഷീലാ ബഹനാൻ എന്നിവർ സംസാരിച്ചു.