തൃക്കാക്കര : കോൺഗ്രസ് മണ്ഡലം മുൻ പ്രസിഡന്റും തൃക്കാക്കര നഗരസഭ കൗൺസിലറുമായിരുന്ന കെ.ഐ .മുഹമ്മദ് കുഞ്ഞ് അനുസ്മരണവും തോപ്പിൽ സ്വരാജ് കൾച്ചറൽ സെന്റർ വാർഷികവും ഡി.സി.സി ജനറൽ സെക്രട്ടറി സേവ്യർ തായങ്കേരി ഉദ്ഘാടനം ചെയ്തു. പി.എ. കമറുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ മേരി കുര്യൻ, ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.എം. അബ്ബാസ്, കൗൺസിലർ ടി.ടി. ബാബു, കെ.എസ്. ജോസ്, കെ.ഇ. അലി, പി.എം. ലത്തീഫ്, കെ.എ. ബക്കർ, ഷിബു കുര്യൻ, ലിജോ തുടങ്ങിയവർ പങ്കെടുത്തു.