nia

കൊച്ചി : പന്തീരാങ്കാവ് മാവോയിസ്റ്റ് കേസിലെ പ്രതികൾക്ക് ജാമ്യം അനുവദിച്ച എൻ.ഐ.എ കോടതിയുടെ ഉത്തരവിനെതിരെ ദേശീയ അന്വേഷണ ഏജൻസി ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുന്നു. പ്രതികളായ അലനും താഹയ്ക്കും ജാമ്യം നൽകുന്നത് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നും കേസിലെ മൂന്നാംപ്രതിയെ ഇനിയും പിടികൂടാനുണ്ടെന്നും എൻ.ഐ.എ വ്യക്തമാക്കുന്നു. ഇൗ സാഹചര്യത്തിലാണ് പ്രതികൾക്ക് ജാമ്യം നൽകിയതിനെതിരെ അപ്പീൽ നൽകാനൊരുങ്ങുന്നത്.