കൂത്താട്ടുകുളം : പ്രമുഖ വ്യാപാര സ്ഥാപനങ്ങളിൽ കയറി പെർഫ്യൂം അടക്കമുള്ള സാധനങ്ങൾ മോഷ്ടിച്ച പ്രതി കൂത്താട്ടുകുളം പൊലീസിന്റെ പിടിയിലായി. അമനകര സ്വദേശിയായ പ്രതി കൊവിഡ് പരിശോധനയിൽ പോസിറ്റീവായതോടെ കൂത്താട്ടുകുളം സ്റ്റേഷനിലെ അഞ്ച് പോലീസുകാർ ക്വാറന്റെയിനിൽ പോയി.