കൊച്ചി: കേരളത്തിന് അപമാനകരമായി സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ വർദ്ധിക്കുന്നത് തടയാൻ സർക്കാരും പൊതുസമൂഹവും ജാഗ്രത പുലർത്തണമെന്ന് കെ.സി.ബി.സി ഐക്യജാഗ്രതാ കമ്മിഷൻ ആവശ്യപ്പെട്ടു.സ്ത്രീകൾക്കെതിരായ ആസൂത്രിതവും ലജ്ജാകരവുമായ അതിക്രമങ്ങൾ വർദ്ധിക്കുകയാണ്. കൊവിഡ് രോഗിയും രോഗമുക്തി സർട്ടിഫിക്കറ്റ് വാങ്ങാൻ വന്ന സ്ത്രീയും പീഡനത്തിനിരയായത് വലിയ കുറ്റകൃത്യമാണ്. കാസർകോട്ട് വീട്ടമ്മ ഭർത്താവിനാൽ കൊല്ലപ്പെട്ടതും കൊല്ലത്ത് ഉത്രയെ ഭർത്താവ് പാമ്പിനെക്കാണ്ട് കടിപ്പിപ്പിച്ച കൊലപ്പെടുത്തിയതും ദാരുണമാണ്. ഇത്തരം സന്ദർഭങ്ങളിൽ നിശബ്ദത പുലർത്തുന്ന സമീപനം സ്ഥാപനങ്ങളും പ്രമുഖ വ്യക്തികളും ഉണർന്നുപ്രവർത്തിക്കണമെന്ന് കമ്മിഷൻ യോഗം ആവശ്യപ്പെട്ടു.