അങ്കമാലി: നായത്തോട് നവയുഗ കലാസമിതി കെട്ടിടത്തിൽ ആരംഭിക്കുന്ന കെ. ആർ കുമാരൻ മാസ്റ്റർ സ്മാരക വായനശാലയിലേക്ക് പുസ്തകങ്ങൾ കൈമാറി . അഡ്വ.ജോസ് തെറ്റയിലും ജനതാദൾ നേതാവ് കെ പി ജോബും ചേർന്ന് സമകാലീന പരിസ്ഥിതി സംബന്ധമായതും സാഹിത്യപരവുമായ പുസ്തകങ്ങൾ കൈമാറി.കിടങ്ങൂർ തെരേസ അച്ചടിശാലയിൽ നടന്ന ചടങ്ങിൽ മുൻ മുനിസിപ്പൽ ചെയർമാൻ കെ കുട്ടപ്പൻ, നഗരസഭ വൈസ് ചെയർമാൻ എം. എസ് ഗിരീഷ് കുമാർ എന്നിവർ ചേർന്ന് പുസ്തകം ഏറ്റുവാങ്ങി. സാഹിത്യകാരൻ ജേക്കബ് നായത്തോട്, ഷാജി യോഹന്നാൻ, ജിജോ ഗർവാസീസ്, ജിഷ്ണു എൻ പി, എൻ ജി കൃഷ്ണൻകുട്ടി എന്നിവർ പങ്കെടുത്തു.