കൊച്ചി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ചവറ, കുട്ടനാട് ഉപതിരഞ്ഞെടുപ്പുകളും ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പും മാറ്റിവയ്ക്കണമെന്ന് കേരള റീജണൽ ലാറ്റിൻ കാത്തലിക് കൗൺസിൽ (കെ.ആർ.എൽ.സി.സി) സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. വൈസ് പ്രസിഡന്റ് ഷാജി ജോർജ്, ജനറൽ സെക്രട്ടറി ഫാ. ഫ്രാൻസിസ് സേവ്യർ, അസോസിയേറ്റ് ജനറൽ സെക്രട്ടറി ഫാ. തോമസ് തറയിൽ, സെക്രട്ടറിമാരായ ആന്റണി ആൽബർട്ട്, സ്മിത ബിജോയ്, ട്രഷറർ ആന്റണി നൊറോണ എന്നിവർ സംസാരിച്ചു.