അങ്കമാലി: യൂത്ത് കോൺഗ്രസ് അങ്കമാലി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഓണത്തോടനുബന്ധിച്ച് 4 വയസ് മുതൽ 8 വയസ് വരെയുള്ള കുട്ടികൾക്ക് വേണ്ടി നടത്തിയ ഓൺലൈൻ ഫോട്ടോഗ്രഫി മത്സര വിജയികളെ പ്രഖ്യാപിച്ചു. അങ്കമാലിയിൽ നടത്തിയ ഔദ്യോഗിക ഫലപ്രഖ്യാപന ചടങ്ങിൽ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജോബിൻ ജോർജ് അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിമാരായ ജിന്റോ ജോൺ, വൈശാഖ് എസ് ദർശൻ എന്നിവർ ചേർന്ന് വിജയികളെ പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം ഐറിൻ തെരേസ് മനോജ്, രണ്ടാം സമ്മാനം മെറിൻ ട്രീസ പോളി, മൂന്നാം സ്ഥാനം സിദ്ധാർഥ് ജിത്തു ഭാസ്‌കരൻ എന്നിവർ നേടി.
കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് സിജു മലയാറ്റൂർ, യൂത്ത് കോൺഗ്രസ് നേതാക്കളായ എൽദോ ജോൺ, അനീഷ് മണവാളൻ, റിൻസ് ജോസ്, ജിന്റോ പാറയ്ക്ക, വിബിൻ ചമ്പന്നൂർ എന്നിവർ സംസാരിച്ചു.