കൊച്ചി: കൊവിഡ് വ്യാപനംമൂലം അടച്ച എറണാകുളം മാർക്കറ്റ് റോഡുകൾ തുറന്നുകൊടുക്കണമെന്ന് ഐ.എൻ.ടി.യു.സി എറണാകുളം റീജിയണൽ കമ്മിറ്റി ആവശ്യപ്പെട്ടു. വഴിയോരക്കച്ചവടക്കാരും കയറ്റിറക്ക് തൊഴിലാളികളും തൊഴിലില്ലാതെ കഷ്ടപ്പെടുകയാണ്. വഴികളെല്ലാം ബാരിക്കേഡുകൾ വച്ച് അടച്ചതിനാൽ വഴിയോര കച്ചവടക്കാരുടെ വരുമാനം നിലച്ചു. അധികാരികൾ പരിഹാരം കണ്ടില്ലെങ്കിൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകും. ഐ.എൻ.ടി.യു.സി റീജിയണൽ പ്രസിഡന്റ് എ.എൽ. സക്കീർ ഹുസൈൻ അദ്ധ്യക്ഷത വഹിച്ചു. യോഗം ജില്ലാപ്രസിഡന്റ് കെ.കെ. ഇബ്രാഹിംകുട്ടി ഉദ്ഘാടനം ചെയ്തു. കെ.വി. അരുൺകുമാർ, ബാലചന്ദ്രൻ, ഷുഹൈബ് അസീസ്, അനിൽകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.