കൊച്ചി: നഗരത്തിന് ഗാനരൂപത്തിൽ പ്രേമലേഖനവുമായി ഗായകൻ ജി. വേണുഗോപാലും സംഘവും. കൊച്ചി നഗരത്തെ പ്രമേയമാക്കി രചിച്ച കൊച്ചിപ്പെണ്ണേ ചുന്ദരിപ്പെണ്ണേ എന്ന ഗാനആൽബം പുറത്തിറക്കി.
വേണുഗോപാൽ സംഗീതസംവിധാനം നിർവഹിച്ച ഗാനം ഹൃദയവേണു ക്രിയേഷനാണ് അവതരിപ്പിച്ചിരിക്കുന്നത്. ബംഗളൂരുവിലെ എന്റർടെയിൻമെന്റ് കമ്പനിയുടെ സാരഥിയയ ബിന്ദു പി. മേനോന്റേതാണ് വരികൾ. എട്ടാംക്ളാസ് വിദ്യാർത്ഥിനിയായ ഹൃദ്യ ഗിരീഷാണ് ആലപിച്ചിരിക്കുന്നത്. ക്രിയേറ്റീവ് ആൻഡ് ലോജിസ്റ്റിക് സപ്പോർട്ട് ബ്ലിസ്‌സ്രൂട്‌സ് മീഡിയയാണ്.
കൊച്ചിയുടെ വീറും വാശിയും നിറഞ്ഞ ഐതിഹ്യങ്ങളെ ഉൾപ്പെടുത്തിയാണ് ഗാനം രചിച്ചിത്. കൊച്ചിയെന്ന മായാജാലക്കാരിയോടുള്ള അഭിനിവേശം നിറഞ്ഞ പ്രണയമാണ് ഗാനത്തിലൂടെ അണിയറപ്രവർത്തകർ പങ്കുവെക്കുന്നത്. യു. ട്യൂബിൽ കാണാൻ: https://youtu.be/nqKP10Xgau8