മൂവാറ്റുപുഴ: ചെറായി റൂറൽ അക്കാഡമി ഫോർ മാനേജ്മെന്റ് സ്റ്റഡീസിൽ വിവിധ വിഭാഗങ്ങളിൽപ്പെട്ടവർക്കായി മാറ്റി വച്ച സൗജന്യ എം.ബി .എ സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പട്ടികജാതി, പട്ടികവർഗം, ഒ .ഇ.സി കൂടാതെ മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായവരുടെ മക്കളെയുമാണ് പരിഗണിക്കുന്നത്. ഈ വർഷം ഡിഗ്രി നേടിയവർക്ക് എൻട്രൻസ് യോഗ്യത നോക്കാതെ അഡ്മിഷൻ നേടാം. സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന മുന്നോക്ക പിന്നോക്ക വിഭാഗങ്ങളിലെ സമർത്ഥരായ വിദ്യാർത്ഥികൾക്ക് ഫീസാനുകൂല്യങ്ങളും ലഭിക്കുന്നതാണ്. വിവരങ്ങൾ 9048309333 , 94966 93383 .