കോലഞ്ചേരി: കുന്നത്തുനാട് അഗ്രി ആൻഡ് ഫ്‌ളോറി കൾച്ചറൽ സഹകരണ സംഘത്തിലെ അംഗങ്ങളുടെ ഉന്നത വിജയം നേടിയ കുട്ടികൾക്ക് വിദ്യാഭ്യാസ അവാർഡുകൾ നൽകി.അനു ജോജി, ഗേബൽ നിബു, ബഥ്വേൽ നിബു എന്നിവരെ ആദരിച്ചു. സംഘം പ്രസിഡന്റ് നെച്ചി തമ്പിയുടെ അദ്ധ്യക്ഷതയിൽ വൈസ് പ്രസിഡന്റ് കെ.സി വർഗീസ്, സെക്രട്ടറി ജോജി എളുർ,കെ.കെ.കൃഷ്ണ ചന്ദ്രൻ, ജോയി ആലക്കൽ, സി.കെ.ബാബു, വി.യു. തങ്കച്ചൻ, കെ.ഭാസ്‌ക്കരൻ , സാറാമ്മ പൈലി പ്പിള്ള , ബിനു നിബു, ജെയ്‌നി പോൾ, എന്നിവർ സംസാരിച്ചു.