കൂത്താട്ടുകുളം: കൂത്താട്ടുകുളം നഗരസഭയിൽ ഹൈസ്കൂൾ ഡിവിഷനിൽ എം.എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് അനുവദിച്ച 30 ലക്ഷം രൂപ കൊണ്ട് പണി പൂർത്തീകരിച്ച കടുവാക്കുഴി-ബത്ഹുബോ കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം അഡ്വ: അനൂപ് ജേക്കബ് എം.എൽ.എ നിർവഹിച്ചു. ചടങ്ങിൽ വാർഡ് കൗൺസിലർ പ്രിൻസ് പോൾ ജോൺ അദ്ധ്യക്ഷത വഹിച്ചു.യോഗത്തിൽ നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.എൻ. പ്രഭകുമാർ, കൗൺസിലർ ലീല കുര്യാക്കോസ്, രാമചന്ദ്രൻ കടുവാക്കുഴി എന്നിവർ പ്രസംഗിച്ചു.ചടങ്ങിൽ പദ്ധതിക്ക് ഭൂമി സൗജന്യമായി നൽകിയ ജയകുമാർ.കെ.ആർ, കുര്യാക്കോസ് വാളക്കാട്ടിൽ എന്നിവരെ ആദരിച്ചു.