kklm
കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ കൂത്താട്ടുകുളം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പുതിയ അംഗങ്ങൾക്ക് സ്വീകരണം നൽകുന്നു

കൂത്താട്ടുകുളം: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ കൂത്താട്ടുകുളം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പുതിയ അംഗങ്ങൾക്ക് സ്വീകരണവും അഗതികൾക്കുള്ള സാന്ത്വന പെൻഷൻ വിതരണവും സംഘടിപ്പിച്ചു. മുനിസിപ്പൽ പരിധിയിലുള്ള രണ്ട് അഗതികൾക്ക് പ്രതിമാസം ആയിരം രൂപാ വീതമുള്ള പെൻഷൻ വിതരണത്തിന്റെ രണ്ടാം ഘട്ട വിതരണമാണ് നടന്നത്. കെ.ഐ. അബ്രഹാമിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ബ്ലോക്ക് സെക്രട്ടറി കെ.വി. രാജു ഉദ്‌ഘാടനം ചെയ്തു.ജില്ലാ കമ്മിറ്റി അംഗം എം.കെ. രാജു, യൂണിറ്റ് സെക്രട്ടറി പി.ജെ. തോമസ്, കെ.വി. മർക്കോസ്, അമ്മിണി ദിവാകരൻ, കെ.ആർ. വിജു, വി.കെ. ഓമന, എ.എം. അശോക്‌കുമാർ എന്നിവർ സംസാരിച്ചു.