കൂത്താട്ടുകുളം: സുപ്രീംകോടതിയുടെ 2017 ലെ വിധി യാക്കോബായ സമൂഹത്തിന്ന് നീതി ലഭിച്ചില്ലന്ന് ഡോ.മാത്യൂസ് മാർ ഈവാനിയോസ് മെത്രാപ്പോലീത്ത കുറ്റപ്പെടുത്തി. നീതി നിഷേധത്തിനും അക്രമണത്തിനുമെതിരെ കണ്ടനാട് ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ വടകര സെന്റ് ജോൺസ് യാക്കോബായ സുറിയാനി കോൺഗ്രികേഷൻ മുത്തപ്പൻ പള്ളിയിൽ നടന്ന പ്രതിഷേധ യോഗത്തിൽ സംസാരിക്കുകയായിരുന്നു ഇടവമെത്രാപ്പോലീത്ത. ബാബറി മസ്ജിത്ത് ഒരു വിഭാഗത്തിന് കോടതി നൽകിയപ്പോൾ മറുവിഭാഗത്തിന് മറ്റെരു സ്ഥലം ഒരുക്കി നൽകാൻ കോടതി നിർദ്ദേശിച്ചു. 20 ലക്ഷത്തോളം വരുന്ന യാക്കോബായ സഭയ്ക്ക് നീതി ലഭിച്ചില്ലന്നും ഇവാനിയോസ് തിരുമേനി ആരോപിച്ചു.യോഗത്തിൽ വടകര മുത്തപ്പൻ പള്ളി വികാരി ഫാ: പോൾ തോമസ് അദ്ധ്യക്ഷത വഹിച്ചു.സഭാ സെക്രട്ടി അഡ്വ.പീറ്റർ കെ. ഏലിയാസ്, ഉദ്ഘാടനം ചെയ്തു ,ഫാ: ജോയി ആനിക്കുഴി, ഫാ: ബേബി മണ്ടോളി, ഫാ: ബിബിൻ, ഫാ: ജിജിൻ, ഫാ.മനോജ് വറുഗീസ്, ഫാ: പ്രിൻസ്, ഫാ: ബിനു വറുഗീസ്, ഡീക്കൻ ജോമോൻ പൈലി, അഡ്വ.ബോബൻ വറുഗീസ്, ബിജു വറുഗീസ്, കെ.എ.ബേബി,എം.വി. വറുഗീസ്, കെ.എം.റോയി, സി.വി. ജോയി.എം.എ.ഷാജി, ജിബിസ്കറിയ എന്നിവർ സംസാരിച്ചു.