gurudevan-
ഗുരുദേവൻ

പറവൂർ: മാല്യങ്കര ഗുരുദേവ വിഗ്രഹ പ്രതിഷ്ഠ ഇന്ന് ഉച്ചയ്ക്ക് 12.10ന് ആലുവ അദ്വൈതാശ്രമം മഠാധിപതി സ്വാമി ശിവസ്വരൂപനന്ദ നിർവഹിക്കും. മാല്യങ്കര കണ്ണേങ്കാട് ക്ഷേത്രത്തിലെ ജീവനക്കാരിയും ഗുരുദേവ ഭക്തയുമായ മാല്യങ്കര നിലിമ്മത്തറ രത്നമ്മ സുഗതൻ ജോലിയിൽ നിന്ന് ലഭിക്കുന്ന ചെറിയ വരുമാനത്തിൽ നിന്ന് മിച്ചംപിടിച്ച തുക ഉപയോഗിച്ചാണ് മാല്യങ്കര എസ്.എൻ.എൽ.പി സ്കൂളിന് സമീപത്തുള്ള സ്വന്തം സ്ഥലത്ത് ഗുരുമണ്ഡപത്തിൽ ഗുരുദേവ വിഗ്രഹം നിർമ്മിച്ചത്. കൊടുങ്ങല്ലൂർ സന്തോഷ് തന്ത്രി ചടങ്ങുകൾക്ക് കാർമ്മികത്വം വഹിക്കും. പറവൂർ എസ്.എൻ.ഡി.പി യൂണിയൻ പ്രസിഡന്റ് സി.എൻ. രാധാകൃഷ്ണൻ, സെക്രട്ടറി ഹരി വിജയൻ എന്നിവർ ചേർന്ന് ഗുരുമണ്ഡപം ഭക്തജനങ്ങൾക്കായി സമർപ്പിക്കും. ഗുരുമണ്ഡപ നിർമ്മാണ സമിതി ചെയർമാൻ എം.എസ്. സന്ദീപ് അദ്ധ്യക്ഷത വഹിക്കും. 5 കോൽ 16 അംഗുലം ചുറ്റളവിൽ വാസ്തു വിധി പ്രകാരം നിർമ്മിച്ച മണ്ഡപത്തിന്റെ രൂപകല്പന നിർവഹിച്ചത് പി.പി. ദേവനാണ്. എസ്.എൻ.ഡി.പി ശാഖാ സെക്രട്ടറി ഒ.എൻ. സുരേഷ്, ശ്രീനാരായണ സഭ പ്രസിഡന്റ് എൻ.കെ. അച്ച്യുതൻ, സെക്രട്ടറി കെ.ഡി. പ്രസന്നൻ, ഹിന്ദു മഹാസഭ സെക്രട്ട‌റി നീലകണ്ഠദാസ്, ലൈസ അനിൽ, പി.ടി. കൃഷ്ണകുമാർ, ഇ.എസ്. പ്രേംജി, കെ.പി. മുരളീധരൻ, സി.എസ്. സജീവൻ, എസ്.വി. സുഗതൻ മാസ്റ്റർ തുടങ്ങിയവർ പങ്കെടുക്കും.