കുറുപ്പംപടി: എസ്.എൻ.ഡി.പി യോഗം കുന്നത്തുനാട് യൂണിയനും ഏകോപന നേതൃസമിതിയും സംയുക്തമായി അകനാട് ശാഖയിലെ മനോജിന് നിർമ്മിച്ചു നൽകുന്ന 'ഇ.വി സ്മാരക ഗുരുകാരുണ്യ ഭവനത്തിന്റെ ' കട്ടിളവയ്പ്പ് കർമ്മം യൂണിയൻ ചെയർമാൻ കെ.കെ കർണ്ണൻ, അകനാട് ശാഖ പ്രസിഡന്റ് സത്യൻ എന്നിവർ ചേർന്ന് നിർവഹിച്ചു. അമ്മിണി കർണ്ണൻ ദീപാർപ്പണം നടത്തിയ ചടങ്ങിൽ യൂണിയൻ കൺവീനർ സജിത് നാരായണൻ, കമ്മിറ്റിയംഗം എം.എ രാജു, ഏകോപന നേതൃസമിതി ചെയർമാൻ അഡ്വ.ബിജു കർണ്ണൻ, ജനറൽ കൺവീനർമാരായ കെ.എൻ ഗോപാലകൃഷ്ണൻ, അഭിജിത്ത് ഉണ്ണികൃഷ്ണൻ, ഏകോപന സമിതി നേതാക്കളായ വിപിൻ കോട്ടക്കുടി, ജയൻ പാറപ്പുറം, സദാനന്ദൻ ഒക്കൽ, സജാത് രാജൻ, മോഹൻ കുമാർ, എൻ.ആർ ബിനോയ്, വേലു വി.എസ്, ദിലീപ് എ കെ, ശ്യാംജിത് ശിവൻ, വിപിൻ അകനാട്, എഞ്ചിനീയർ സുനിൽ എന്നിവർ പങ്കെടുത്തു.