കാലടി: തിരുവൈരാണിക്കുളം കാർഷിക സമിതിയുടെ ഫേസ് ബുക്ക് പേജ് ടെൽക്ക് ചെയർമാൻ സി.എൻ മോഹനൻ ഉദ്ഘാടനം ചെയ്തു. ജൈവ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനും ഉൽപ്പന്നങ്ങൾക്ക് വിപണി കണ്ടെത്താനും വേണ്ടിയുള്ള കാർഷിക കൂട്ടായ്മയാണിത്. സമിതിയുടെ ജൈവ വിപണന കേന്ദ്രമായ നാട്ടുപച്ചയിൽ നടന്ന ചടങ്ങിൽ സമിതി ചെയർമാൻ എൻ ശ്രീകുമാർ അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് അംഗം സാജിത ബീരാസ്, ശ്രീമൂലനഗരം പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എൻ സി ഉഷാകുമാരി, മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗം ടി.വി രാജൻ, തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്ര ട്രസ്റ്റ് സെക്രട്ടറി കെ എ പ്രസൂൺ കുമാർ, സി പി ഷാജി, കെ കെ ബാലചന്ദ്രൻ, പി വി വിനേഷ് കുമാർ, എം ആർ രാഗേഷ് തുടങ്ങിയവർ പങ്കെടുത്തു.