കളമശേരി: ഏലൂർ, കളമശേരി നഗരസഭയുടെ വിവിധ പ്രദേശങ്ങളിൽ വീടുകളിലും ആരാധനാലയങ്ങളിലും ശ്രീകൃഷ്ണജയന്തി ആഘോഷിച്ചു. ബാലഗോകുലത്തിന്റെ നിർദേശാനുസരണം രാവിലെ 7 ന് കൃഷ്ണകുടീരത്തിനു മുന്നിൽ പൂക്കൾ അർപ്പിച്ചും വീടുകളിൽ കണ്ണനൂട്ടു നടത്തിയും വൈകിട്ട് ഉണ്ണിക്കണ്ണന്റെ വേഷവിധാനങ്ങളോടെ പിറന്നാളാഘോഷം. തുടർന്ന് ദീപം തെളിക്കൽ, മാല ചാർത്തൽ, പ്രാർത്ഥന, ഭജന, ദീപക്കാഴ്ച ഓൺലൈനായി സാംസ്കാരിക പരിപാടികൾ തുടങ്ങിയവ നടന്നു.