ആലുവ: ആലുവ സ്വദേശി കുവൈറ്റിൽ കുഴഞ്ഞുവീണ് മരിച്ചു. ചുണങ്ങുംവേലി ശ്രീവിഹാറിൽ ചന്ദ്രമോഹനാണ് (ബാബു - 55 ) മരിച്ചത്. വർഷങ്ങളായി കുവൈറ്റിൽ ജോലി ചെയ്യുകയായിരുന്നു. മൃതദേഹം ഇന്ന് രാവിലെ നാട്ടിലെത്തിക്കും. ഉച്ചയ്ക്ക് ശേഷം സംസ്‌കരിക്കും. ഭാര്യ: ജയശ്രീ കുത്തിയതോട് കാട്ടാപറമ്പിൽ കുടുംബാംഗം. മകൾ: ആരതി സി. മോഹൻ. മരുമകൻ: രാജീവ് ശേഖർ (ഇൻഫോപാർക്ക്).