blood-donation
യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് കെ.എസ്. സുജിത്ത് രക്തദാനം ചെയ്യുന്നു.

തൃപ്പൂണിത്തുറ: ഏരൂർ സൗത്ത് എസ്.എൻ.ഡി.പി ശാഖായോഗം 2435 യൂത്ത് വിംഗ്, അഭയം ചാരിറ്റബിൾ ട്രസ്റ്റ്, ഐ.എം.എ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച രക്തദാന വാരാചാരണത്തിന് തുടക്കംകുറിച്ചു. രക്തദാന വാരാചരണത്തിന്റെ ഉദ്ഘാടനം യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് കെ.എസ്. സുജിത്ത് രക്തദാനം നടത്തി നിർവഹിച്ചു. തുടർന്ന് സച്ചിൻ സത്യൻ, സഞ്ജയ് പി ജയൻ, സന്ദീപ് സത്യൻ, ജിത്തു എം. ഡി, ജിതിൻ എം.ഡി, ആഷിക് സന്തോഷ്, സഞ്ജയ് സന്തോഷ്, നിതീഷ് സി.ജി, വിഷ്ണു വിനയൻ, സഞ്ജിത്ത് കുമാർ, സൂരജ് വിജയൻ, അഭിരാം കെ മുരളി, ഹരി, ലിബിൻ എന്നിവർ രക്തദാനം നടത്തി. തുടർ ദിവസങ്ങളിലും പ്രവർത്തകർ രക്തദാനം നടത്തും.