കുറുപ്പംപടി: ഇടവൂർ അരക്കലാംകുടി വിനോദ് സുധാകരനും കുടുംബത്തിനും വീടെന്ന സ്വപ്നം യാഥാർത്ഥ്യമായി. എസ്.എൻ.ഡി.പി യോഗം ചേരാനല്ലൂർ 866ാം നമ്പർ ശാഖ ഭരണ സമിതിയാണ് ഈ കുടുംബത്തിന് തല ചായ്ക്കാനൊരിടം ഒരുക്കിയത്. ഗുരുദേവ ഭവനത്തിന്റെ താക്കോൽ ദാനം കുന്നത്തുനാട് എസ്.എൻ.ഡി.പി യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി ചെയർമാൻ കെ.കെ. കർണ്ണൻ നിർവഹിച്ചു. ശാഖ പ്രസിഡന്റ് മനോജ് കപ്രക്കാട്ട് അദ്ധ്യയക്ഷനായി. യൂണിയൻ കൺവീനർ സജിത് നാരായണൻ, കമ്മിറ്റി അംഗം എം.എ. രാജു, ഒക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രമ ബാബു, ടി വി. ഷിബു ശാന്തി, സദാനന്തൻ മാസ്റ്റർ, സദാനന്തൻ ഒക്കൽ , അമ്മിണി കർണ്ണൻ, ബിനോയ് നങ്ങേലി, കെ.എസ്. വിനീഷ്, ശാഖ സെക്രട്ടറി രാജൻ. തുടങ്ങിയവർ സംസാരിച്ചു.