ഏലൂർ: ഉദ്യോഗമണ്ഡൽ ഫാക്ട് കോർപ്പറേറ്റ് ഓഫീസിനു മുന്നിൽ സംയുക്ത ട്രേഡ് യൂണിയനുകളുടെ പ്രതിഷേധം നടന്നു. ദീർഘകാല കരാർ ചർച്ചകളുടെ ഭാഗമായി നടന്ന മീറ്റിംഗിൽ പ്രിവിലേജ് ലീവ് എൻ കാഷ്മെന്റ് തൊഴിലാളികൾക്ക് കിട്ടണമെന്ന ആവശ്യം യൂണിയനുകൾ ഉന്നയിച്ചത് മാനേജുമെന്റ് സമ്മതിക്കാത്തതിനെ തുടർന്നായിരുന്നു പുറത്തിറങ്ങി പ്രതിഷേധ മുദ്രാവാക്യം ഉയർത്തിയത്. സെപ്റ്റംബർ 5 മുതൽ ഇത് മാനേജർമാർക്കു മാത്രമായി നടപ്പാക്കാൻ തീരുമാനിച്ചതാണ് പ്രതിഷേധത്തിനിടയാക്കിയത്. വിഷയങ്ങൾ പരിഗണിക്കാമെന്നുമുള്ള ഉറപ്പിൽ പ്രതിഷേധം അവസാനിപ്പിച്ചു.