പറവൂർ: ചിറ്റാറ്റുകര പഞ്ചായത്തിലെ ആറാം വാർഡ് തൂയിത്തറയിൽ കുടിവെള്ള ലഭ്യത വർദ്ധിപ്പിക്കുന്നതിന് ജില്ലാ പഞ്ചായത്ത് അനുവദിച്ച ഏഴ് ലക്ഷം രൂപ പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം ഹിമ ഹരീഷ് നിർവഹിച്ചു. പദ്ധതിയുടെ ഭാഗമായി 550 മീറ്റർ പുതിയ പൈപ്പ് ലൈൻ സ്ഥാപിക്കും. വാർഡ് അംഗം വനജ ലാലു, എം.കെ. രാജേഷ്, എം.കെ. രാജീവ്, ജോസഫ് പടയാട്ടി, സെജോ എന്നിവർ പങ്കെടുത്തു.