പറവൂർ: ചേന്ദമംഗലം ഗ്രാമപഞ്ചായത്ത് പതിനാറാം വാർഡ് കൊച്ചങ്ങാടിയിലെ അരുവാശ്ശേരി റോഡ് വി.ഡി. സതീശൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ജി. അനൂപ് അദ്ധ്യക്ഷത വഹിച്ചു. ടി.പി. ജസിൻ, ഷിബു ചേരമാൻ തുരുത്തി തുടങ്ങിയവർ പങ്കെടുത്തു. ഗ്രാമ പഞ്ചായത്ത് വികസന ഫണ്ടും ദേശീയ ഗ്രാമീണ തൊഴിൽ ഉറപ്പ് പദ്ധതിയും ഉപയോഗപ്പടുത്തിയാണ് റോഡ് നിർമ്മാണം പൂർത്തീകരിച്ചത്.