akunnam
ഏക്കുന്നം കോട്ടച്ചിറ റോഡിന്റെ നിർമ്മാണോദ്ഘാടനം എൽദോസ് കുന്നപ്പിളളി എം.എൽ. എ നിർവഹിക്കുന്നു

പെരുമ്പാവൂർ: 40 ലക്ഷം രൂപ മുടക്കി ബി.എം.ബി.സി നിലവാരത്തിൽ പുനർനിർമ്മാണം നടത്തുന്ന ഏക്കുന്നം കോട്ടച്ചിറ റോഡിന്റെ നിർമ്മാണോദ്ഘാടനം അശമന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ എം സലീമിന്റെ അധ്യക്ഷതയിൽ എൽദോസ് കുന്നപ്പിള്ളി എം.എൽ.എ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പ്രീത സുകു,പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു നാരായണൻ,സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺമാരായ ചിത്ര ചന്ദ്രൻ, ബിന്ദു ബെസി, ഗ്രാമപഞ്ചാത്ത് മെമ്പർ അമ്പിളി രാജൻ,റിട്ടയേഡ് എൻജിനീയർ ഷേക് മുഹമ്മദ്,പി എസ് രാജൻ,സി എം മുഹമ്മദ്,സി എം പരീത്, വി.പി സലിം, സി വി മുഹമ്മദ്, എൻ ബി.ഷാജി,സി ഇ ഷിയാസ്, ജോർജ് ആന്റെണി,എം എം ഷൗക്കത്തലി എന്നിവർ സംസാരിച്ചു.